തിരുച്ചിറപ്പള്ളി ജ്വല്ലറി മോഷണം: അഞ്ച് പേര്‍ കസ്റ്റഡിയില്‍

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് തിരുച്ചിറപ്പള്ളി ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ കസ്റ്റഡിയില്‍. ജാര്‍ഖണ്ഡ് സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ലളിത ജ്വല്ലറിയുടെ തിരുച്ചിറപ്പള്ളി ചത്രം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ശാഖയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു കവര്‍ച്ച നടന്നത്. 50 കോടി രൂപയുടെ സ്വര്‍ണവും വജ്രവുമാണ് ജ്വല്ലറിയില്‍ നിന്ന് മോഷണം പോയത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. തെളിവുകള്‍ നശിപ്പിക്കാനായി ജ്വല്ലറിയിലാകെ മുളകുപൊടി വിതറിയ ശേഷമായിരുന്നു കവര്‍ച്ചക്കാര്‍ സ്ഥലം വിട്ടത്. എന്നാല്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ കവര്‍ച്ച സ്ഥിരീകരിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍