സൗദിയിലേക്ക് അതിഥികളെ കൊണ്ടുവരുന്നതിന് പുതിയ വിസ

സൗദി:സൗദിയിലേക്ക് വിദേശികളുടേയും സ്വദേശികളുടേയും ഉത്തരവാദിത്തത്തില്‍ അതിഥികളെ കൊണ്ടു വരാവുന്ന പുതിയ വിസക്ക് അബ്ഷീര്‍ വഴി അപേക്ഷിക്കാനായേക്കും. ഇത് സംബന്ധിച്ച പഠനം നടന്ന് വരുന്നതായി അധികൃതര്‍ അറിയിച്ചു. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപയോഗപ്പെടുത്താനാകും. 90 ദിവസം വരെ കാലാവധിയുള്ള പുതിയ വിസക്ക് ഒരു വര്‍ഷത്തേക്ക് 500 റിയാലാണ് ഫീസ്. വര്‍ഷത്തില്‍ മൂന്ന് തവണ രാജ്യത്ത് വന്ന് പോകുന്നതിനും അതിഥികള്‍ക്ക് അനുവാദമുണ്ട്.വിദേശികള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വരെ അടുത്ത ബന്ധുക്കളെ മാത്രമേ ഇവ്വിധം അതിഥികളായി കൊണ്ടുവരാനാകൂ. അതിഥികള്‍ക്ക് ആതിഥേയരോടൊപ്പം അവരുടെ താമസസ്ഥലങ്ങളില്‍ താമസിക്കുന്നതിനും വിലക്കില്ല. അതേ സമയം സ്വദേശികള്‍ക്ക് ആരെവേണമെങ്കിലും അതിഥികളായി കൊണ്ടുവരാം. രാജ്യത്ത് എവിടേയും യഥേഷ്ടം സഞ്ചരിക്കുവാനും വിനോദ പരിപാടികളില്‍ സംബന്ധിക്കുവാനും, ഉംറ തീര്‍ത്ഥാടനത്തിനും, ആവശ്യമെങ്കില്‍ ഹോട്ടലുകളിലോ, അപ്പാര്‍ട്ട്‌മെന്റുകളിലോ താമസിക്കുന്നതിനും അതിഥികള്‍ക്ക് അനുമതിയുണ്ട്.സൗദി അതിഥികളുടെ വിശദാംശങ്ങള്‍ അബ്ഷിര്‍ പോര്‍ട്ടിലും, സ്വദേശികളുടെ സിവില്‍ സ്റ്റാറ്റസ് രജിസ്ട്രിയിലും രേഖപ്പെടുത്തും. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ പോര്‍ട്ടല്‍ വഴി വിസ ഉടന്‍ തന്നെ അനുവദിച്ച് തുടങ്ങുന്നതിനെ കുറിച്ച് പാസ് പോര്‍ട്ട് വിഭാഗവും, ഹജ്ജ്ഉംറ മന്ത്രാലയവും പഠനം നടത്തിവരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍