കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം തങ്കം

കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസിലും വീണ്ടും നിര്‍മ്മാതാക്കളാവുന്നു. വര്‍ക്കിംഗ് ക്ലാസ്സ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകള്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് ദിലീഷ് പോത്തന്‍ പുറത്തുവിട്ടു. തങ്കം എന്ന് ചിത്രം സംവിധാനം ചെയ്യുന്നത് സഹീദ് അറാഫത്താണ്.ഫഹദിനും ജോജു ജോര്‍ജിനുമൊപ്പം ദിലീഷ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്യാം പുഷ്‌കരന്റെതാണ് തിരക്കഥ. ക്രൈം ഡ്രാമയാണ് ചിത്രം. അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍