ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം നല്‍കി

 ന്യൂഡല്‍ഹി: സിബിഐ രജിസ്റ്റര്‍ ചെയ്ത ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം നല്‍കി. രാജ്യം വിട്ടുപോകരുത് എന്ന ഉപാധിയിലാണ് ജസ്റ്റീസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ച് ജാമ്യം അനുവദിച്ചത്. അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ജാമ്യം ലഭിച്ചാലും ചിദംബരത്തിന് ഉടന്‍ പുറത്തിറങ്ങാനാകില്ല രണ്ടു മാസത്തിലേറെയായി ജയിലില്‍ കഴിഞ്ഞശേഷമാണ് ചിദംബരത്തിന് ജാമ്യം അനുവദിക്കപ്പെട്ടത്. ചിദംബരം ജാമ്യം നേടി പുറത്തിറങ്ങിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സിബിഐ വാദിച്ചെങ്കിലും കോടതി ചെവിക്കൊണ്ടില്ല. ചൂണ്ടിക്കാട്ടി. ചിദംബരത്തിന് ജാമ്യം അനുവദിച്ച കോടതി അന്വേഷണ സംഘം വിളിപ്പിക്കുമ്പോഴൊക്കെ നേരിട്ടു ഹാജരാകണമെന്നും ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21ന് ഡല്‍ഹി ജോര്‍ബാഗിലെ വസതിയില്‍ നിന്ന് ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. സാക്ഷികളെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ജാമ്യാപേക്ഷയില്‍ ചിദംബരം ആവശ്യപ്പെട്ടത്. കേസില്‍ പി. ചിദംബരത്തിനും ലോക്‌സഭാ എംപിയും മകനുമായ കാര്‍ത്തി ചിദംബരവും ഉള്‍പ്പെടെ 14 പേരെ പ്രതിസ്ഥാനത്തു നിര്‍ത്തി സിബിഐ തിങ്കളാഴ്ച ഡല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇവര്‍ക്കു പുറമേ ഐഎന്‍എക്‌സ് മീഡിയയുടെ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍