പത്തു കമ്പനി കേന്ദ്രസേനയെത്തും

 തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചിടങ്ങളിലായി നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അക്രമം തടയുന്നതിനായി പത്തു കമ്പനി കേന്ദ്രസേനയെത്തും. 10 കമ്പനി കേന്ദ്ര സേനയെ സംസ്ഥാനത്തേക്ക് അനുവദിച്ചതായി തെരഞ്ഞെടുപ്പു കമ്മീഷന് അറിയിപ്പു ലഭിച്ചു. 15 കമ്പനി കേന്ദ്രസേനയെയാണു സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്. പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയുടെ വിന്യാസം സംബന്ധിച്ച് അടുത്ത ദിവസം സംസ്ഥാന പോലീസ് മേധാവിയുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ചര്‍ച്ച നടത്തും. കേന്ദ്രസേനയ്‌ക്കൊപ്പം കേരള പോലീസിനെയും സുരക്ഷയ്ക്കായി നിയോഗിക്കും.വിവിധ മണ്ഡലങ്ങളിലെ പ്രശ്‌നബാധിത ബൂത്തുകളും തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. മഞ്ചേശ്വരത്താണ് ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളത്. ഇവിടെ 42 എണ്ണം പ്രശ്‌നബാധിതമാണ്. വട്ടിയൂര്‍ക്കാവില്‍ 36 ബൂത്തുകള്‍ പ്രശ്‌നസാധ്യതാ ബൂത്തുകളുടെ പട്ടികയിലുണ്ട്. കോന്നിയില്‍ 22 ബൂത്തുകള്‍ പ്രശ്‌നബാധിതവും രണ്ടെണ്ണം ഗുരുതര പ്രശ്‌നസാധ്യതാ ബൂത്തുകളുമാണ്. എറണാകുളത്ത് ആറും അരൂരില്‍ രണ്ട് ബൂത്തുകള്‍ പ്രശ്‌നബാധിതമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍