ഇന്ത്യയില്‍ തൈറോയ്ഡ് രോഗികള്‍ കൂടുന്നു

കൊച്ചി: ലോകത്ത് ഏറ്റവുമധികം പേരെ ബാധിക്കുന്ന എന്‍ഡോക്രൈന്‍ രോഗങ്ങളിലൊന്നായ തൈറോയ്ഡ് രോഗബാധിതരുടെ എണ്ണം ഇന്ത്യയിലും കൂടിവരുന്നതായി മൈന്‍ഡ്‌റേ മെഡിക്കല്‍ ഇന്ത്യ കൊച്ചിയില്‍ സംഘടിപ്പിച്ച സയന്റിഫിക്ക് ഫോറം അഭിപ്രായപ്പെട്ടു. 42 ദശലക്ഷം തൈറോയ്ഡ് രോഗികള്‍ രാജ്യത്തുള്ളതായാണു കണക്കുകള്‍. മുന്‍കൂട്ടി രോഗനിര്‍ണയവും ചികിത്സയും നടത്താത്തതിനാലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതെന്ന് ഫോറമില്‍ സംസാരിച്ച വിദഗ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു.വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ തൈറോയ്ഡ് വിഭാഗം തലവന്‍ ഡോ. എ.എസ്. കനകസഭാപതി, മിംസ് ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ലാബ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും അഡ്വൈസറുമായ ഡോ. ജോര്‍ജ് ഏബ്രഹാം, കൊച്ചി മെഡ്‌വിന്‍ ലാബ് ഡയറക്ടര്‍ ഡോ. ജെ.സുരേഷ്‌കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍