നില്‍ക്കാനോ ഇരിക്കാനോ കഴിയുന്നില്ലെന്ന് ജോളി; അസുഖം അഭിനയിക്കുന്നതായി അന്വേഷണ സംഘം

കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി അസുഖം അഭിനയിക്കുന്നതായി അന്വേഷണ സംഘം. നില്‍ക്കാനോ ഇരിക്കാനോ കഴിയുന്നില്ലെന്നാണ് ജോളി പറയുന്നത്. ഇത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. കേസിലെ മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. അതേസമയം ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടത്തായി കൊലപാതക പരമ്പരയില്‍ ഭര്‍ത്താവ് റോയ് തോമസിന്റെ കൊലപാതകത്തില്‍ മാത്രമാണ് നിലവില്‍ അറസ്റ്റുണ്ടായിരിക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് കോടതി നല്‍കിയ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയും ചെയ്യും.ഈ സാഹചര്യത്തിലാണ് സിലിയെ കൊലപ്പെടുത്തിയ കേസില്‍ താമരശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ന് വൈകിട്ട് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. രണ്ടാം പ്രതി എന്‍ എസ് മാത്യുവിന്റെ അറസ്റ്റും രേഖപ്പെടുത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍