വയനാട് രാത്രിയാത്രാ നിരോധനം കേന്ദ്ര ശ്രദ്ധയിലേക്ക്

വയനാട്:ബന്ദിപൂര്‍ രാത്രിയാത്രാ നിരോധവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി എംപി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. വയനാട് രാത്രിയാ ത്രാനി രോധനം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധിക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെ ന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും ഉടന്‍ വയനാട്ടില്‍ എത്തു മെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. നിലവിലുള്ള പാതയില്‍ വന്യമൃഗങ്ങള്‍ റോഡ് മുറിച്ചുകടക്കുന്ന ഇടങ്ങളില്‍ മേല്‍ പ്പാതയോ അല്ലെങ്കില്‍ സമാന്തരപാത നിര്‍മിക്കുകയോ വേണമെന്ന നിര്‍ദേശം സംസ്ഥാനം മുന്നോട്ടുവയ്ക്കും. കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായും മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍