ആംബുലന്‍സ് ലഭിച്ചില്ല; യുവനടിയുടെ നവജാതശിശു മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ആംബുലന്‍സ് ലഭിക്കാതെ യുവനടിയുടെ നവജാതശിശു മരിച്ചു. ഞായറാഴ്ച മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലായിരുന്നു സംഭവം. മറാത്തി നടി പൂജ സുന്‍ജാറിന്റെ കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഗൊറേഗാവിലെ പ്രാഥമികശുശ്രൂഷാ കേന്ദ്രത്തില്‍ പൂജയെ പ്രവേശിപ്പിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പൂജയെ ഉടനെ ഹിംഗോലിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവരെ 40 കി.മീറ്റര്‍ അകലെയുള്ള ജില്ലാ ആശുപത്രിയിലേക്ക് പൂജയെ എത്തിക്കാന്‍ ആംബുലന്‍സ് തേടിയെങ്കിലും ബന്ധുക്കള്‍ നിരാശരായി. സ്വകാര്യ ആംബുലന്‍സ് സംഘടിപ്പിച്ചെത്തിയപ്പോഴേക്കും കുട്ടി മരിക്കുകയും ചെയ്തു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് കുട്ടി മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍