വിഭാഗീയത പ്രചരിപ്പിച്ച് വോട്ടുമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടി കിട്ടും: കുഞ്ഞാലിക്കുട്ടി

ഉപ്പള: വര്‍ഗീയ വിഭാഗീയത പ്രചരിപ്പിച്ച് വോട്ടുമറിക്കാന്‍ കോപ്പുകൂട്ടുന്നവരെ ജനം പാഠംപഠിപ്പിക്കുമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലി ക്കുട്ടി എംപി. ഉപ്പള വ്യാപാരഭവ നില്‍ മാധ്യമങ്ങളോട് സംസാരി ക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയലാഭത്തിനു വേണ്ടി വര്‍ഗീയത പ്രചരിപ്പിക്കുന്ന ബിജെപി ഈ ഉപതെര ഞ്ഞെ ടുപ്പോടെ താഴോട്ടുപോകും. ദേശീയതലത്തിലടക്കം ഫാസിസം പ്രചരിപ്പിച്ച് കാര്യം നേടാനുള്ള ബിജെപി തന്ത്രം അധികകാലം വിലപ്പോവില്ലെന്നും പാര്‍ട്ടിക്കകത്ത് ഇപ്പോഴുണ്ടായിരിക്കുന്ന അനൈക്യത്തിന്റെ കാരണം ഈ യാഥാര്‍ഥ്യം മനസിലാക്കിയത് മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ തന്നെയാകും ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് തുറന്നുകാട്ടുക. ജീവിത നിലവാരത്തകര്‍ച്ച, സാമ്പത്തിക പ്രതിസന്ധി, വികസന മുരടിപ്പ് ഇതൊക്കെ രണ്ടു സര്‍ക്കാറുകളുടെ ജനവിരുദ്ധ നിലപാടുകളുടെ പ്രകടമായ തെളിവുകളാണ്. കേന്ദ്രത്തിന്റെ തലതിരിഞ്ഞ പദ്ധതികള്‍മൂലം വാസ്തവത്തില്‍ മുഴുപട്ടിണിയിലേക്കാണ് രാജ്യത്തെ ജനങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. ആശ്വാസപദ്ധതികള്‍ നടപ്പിലാക്കി അപകടനില തരണംചെയ്യുന്നതിന് പകരം ഒന്നുംചെയ്യാതെ കേരള സര്‍ക്കാര്‍ പ്രാരാബ്ധം ഇരട്ടിപ്പിക്കുകയാണ്. മഞ്ചേശ്വരത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണം കേരള സര്‍ക്കാറാണ്. റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരേ എംപി നിരാഹരമിരിക്കേണ്ട സാഹചര്യം സര്‍ക്കാറിന്റെ ഗതികേടിനെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍