ദിവസവും പരാതിയുമായി ഗവര്‍ണറെ കാണുന്നതാണ് ചെന്നിത്തലയുടെ പണി: കോടിയേരി

തുറവൂര്‍: എല്ലാ ദിവസവും ഓരോ മന്ത്രിക്കെതിരേ ആരോപണവുമായി ഗവര്‍ണറെ കാണുന്ന ജോലിയാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയുടേതെന്ന് പരിഹസിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
എംജി സര്‍വകലാശാല മാര്‍ക്ക് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്കു പരാതി നല്‍കുന്നു എന്നതു ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം. ആഴ്ചയിലൊരിക്കല്‍ ഗവര്‍ണര്‍മാരെ കണ്ട് ഏതെങ്കിലുമൊരു മന്ത്രിക്കെതിരേ നിവേദനം കൊടുത്തു ചായ കുടിക്കുന്നതു ചെന്നിത്തലയ്ക്കു ഹോബിയാണ്. ഇന്ന് ഒരാള്‍ക്കെതിരെയാണെങ്കില്‍ നാളെ മറ്റൊരാള്‍ക്കെതിരേ നിവേദനം നല്‍കും. ജലീലിനെതിരെ തെളിവുണ്ടെങ്കില്‍ നീതിന്യായ സംവിധാനമുണ്ട്. അവിടെയാണ് പരാതി നല്‍കേണ്ടത്. കോളജ് ഇലക്ഷന്‍ രീതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യാന്‍ ചെന്നിത്തല ശ്രമിക്കരുതെന്നും അരൂരില്‍ പ്രചാരണത്തിനെത്തിയ കോടിയേരി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍