വായ്പ തിരിച്ചടവ് മുടങ്ങി: കൊച്ചിയില്‍ വിമാനം ജപ്തി ചെയ്തു

കൊച്ചി : വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വിമാനം ജപ്തി ചെയ്തു. ഫെഡറല്‍ ബാങ്ക് ആണ് ഈ അപൂര്‍വ ജപ്തി നടത്തിയത്. ആറുകോടി രൂപയുടെ വായ്പയെടുത്തത് തിരിച്ചടയ്ക്കാത്തിനെ തുടര്‍ന്നാണ് സീബേര്‍ഡ് സീപ്ലെയിന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സീപ്ലെയിനുകളില്‍ ഒരെണ്ണം സിയാല്‍ വിമാനത്താവളത്തില്‍നിന്ന് പിടിച്ചെടുത്തത്.ദേശീയ കമ്പനി ലോ ട്രിബ്യൂണല്‍ നിയോഗിച്ച കെ കെ ജോസ്, ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് കെ എ ബാബു, വൈസ് പ്രസിഡന്റ് ടി എ മുഹമ്മദ് സഗീര്‍ എന്നിവരും ജപ്തി നടപടികള്‍ക്ക് നേതൃത്വം നല്‍കി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍