അരൂരിലെ തോല്‍വി:എല്ലാ ഘടകങ്ങളും പരിശോധിക്കും: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: അരൂര്‍ ഉപതെരഞ്ഞെടുപ്പു പരാജയവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും സിപിഎം പരിശോധിക്കുമെന്നു മന്ത്രി ഡോ. തോമസ് ഐസക്. മന്ത്രി ജി. സുധാകരന്റെ പൂതന പരാമര്‍ശം തോല്‍വിക്കു കാരണമായെന്ന ആരോപണം പരിശോധിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് തോല്‍വിക്ക് ഇടയാക്കിയ എല്ലാ ഘടകങ്ങളും പരിശോധിക്കുമെന്നായിരുന്നു തോമസ് ഐസക്കിന്റെ മറുപടി. പാര്‍ട്ടിയുടെ മണ്ഡലം ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്ന് പരാജയത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കും. തുടര്‍ന്നു സംസ്ഥാന സമിതി ചേര്‍ന്നു യുക്തമായ നടപടി സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. സമുദായ നേതാക്കള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതു ശരിയല്ലെന്നു ഉപതെരഞ്ഞെടുപ്പു ഫലം തെളിയിച്ചതായി മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍