ലഹരിക്കെതിരായ പ്രര്‍ത്തനങ്ങളില്‍ ഗാന്ധിയന്‍ സംഘടനകള്‍ മുന്‍കൈയെടുക്കണം: ഗവര്‍ണര്‍

തിരുവനന്തപുരം: ലഹരിക്കെ തിരായ പ്രവര്‍ത്തനങ്ങളിലും ബോധവത്കരണത്തിലും ഗാന്ധിയന്‍ സംഘടനകള്‍ കൂടുതല്‍ മുന്‍കൈയെടുക്ക ണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.കേരള ഗാന്ധി സ്മാരകനിധിയുടെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി ദ്വൈവാ രാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരതയില്‍ മുന്നിലുള്ള കേരളത്തില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും താന്‍ മുന്നിലുണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.ഇക്കാര്യത്തില്‍ ഗാന്ധി സ്മാരക നിധി പോലുള്ള സംഘടനകള്‍ മുന്നിട്ടിറങ്ങണം. വിദ്യാര്‍ഥികളില്‍ ഉള്‍പ്പെടെ ആവശ്യമായ ബോധവത്കരണത്തിന് കൂട്ടായ ശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.നാലുമാസം കൊണ്ട് പത്തുലക്ഷം പേരില്‍ ഗാന്ധി സന്ദേശങ്ങളെത്തിച്ച് അഹിംസാമാര്‍ഗത്തിലേക്ക് കൊണ്ടുവരാനുള്ള കാമ്പയിന്റെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു. അഹിംസാ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുപ്രവര്‍ത്തിക്കാമെന്ന് വിദ്യാര്‍ഥികള്‍ ഒപ്പിട്ട സമ്മതപത്രവും വിവിധ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ ഗവര്‍ണര്‍ക്ക് കൈമാറി. ചടങ്ങില്‍ ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.സ്വാതന്ത്ര്യസമരസേനാനി പി. ഗോപിനാഥന്‍ നായര്‍, ഗാന്ധി സ്മാരകനിധി സെക്രട്ടറി ഡോ. എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, ഗാന്ധി ദര്‍ശന്‍ ഡയറക്ടര്‍ ഡോ. ജേക്കബ് പുളിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍