കൂടത്തായി കൊലപാതകം; ജോളി ഉള്‍പ്പെടെ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

താമരശ്ശേരി:കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളി അടക്കമുള്ള മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം പതിനാറ് വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്. കേസ് ഇനി 16ാം തിയതി പരിഗണിക്കും. പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയും അന്ന് തന്നെ പരിഗണിക്കും.പതിനൊന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിഭാഗം അഭിഭാഷകര്‍ കസ്റ്റഡി അപേക്ഷ എതിര്‍ത്തു. പത്ത് ദിവസം നല്‍കരുതെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകര്‍ പ്രധാനമായും ആവശ്യപ്പെട്ടത്. പ്രതികളെ കോടതിയില്‍ എത്തിച്ചപ്പോള്‍ തന്നെ കൂക്കിവിളികളോടെയാണ് അവിടെ കൂടി നിന്ന ജനം എതിരേറ്റത്. ജില്ലാ ജയിലില്‍ നിന്നും സബ് ജയിലില്‍ നിന്നുമാണ് പ്രതികളെ കേടതയിലെത്തിച്ചത്.ജയിലില്‍ നിന്ന് പുറത്തിറക്കി വൈദ്യപരിശോധന നടത്തിയാണ് എം.എസ്.മാത്യുവിനെ കോടതിയിലെത്തിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു വൈദ്യപരിശോധന. മറ്റു പ്രതികളായ ജോളിയേയും പ്രജി കുമാറിനേയും വൈദ്യപരിശോധന നടത്തിയില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍