മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ ഒപ്പമുണ്ടാകും: മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി സാമൂഹിക നീതിവകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല വയോജന ദിനാചരണം വഴുതക്കാട് സഹകരണ എംപ്ലോയീസ് ഭവന്‍ സൊസൈറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്വയംപ്രഭ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും ഓര്‍ഡ് ഏജ് ഹോമുകള്‍ നവീകരിച്ചു. മുതിര്‍ന്നവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച വയോമിത്രം പദ്ധതി മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടത്തി.സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കൊല്ലം സബ് കളക്ടര്‍ അനുപം മിശ്ര, കെഎസ്എസ്എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അഷീല്‍, സംസ്ഥാന വയോജന കൗണ്‍സില്‍ കണ്‍വീനര്‍ അമരവിള രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍