അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊലക്കേസ് പ്രതിയെന്നു പറഞ്ഞതിന്റെ പേരിലുള്ള അപകീര്‍ത്തികേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഡീഷണല്‍ ചീഫ് മെട്രോപോലിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. കുറ്റം നിഷേധിച്ച രാഹുലിന് 10,000 രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ജബല്‍പുരില്‍ നടന്ന പരിപാടിയിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. അഹമ്മദാബാദ് ജില്ലാ സഹകരണബാങ്ക് നോട്ട് നിരോധനത്തിനു മുമ്പ് വ്യാപകമായി കറന്‍സി ഇടപാടു നടത്തിയെന്ന പരാമര്‍ശത്തിന്റെ പേരിലുള്ള മറ്റൊരു അപകീര്‍ത്തി കേസിലും രാഹുല്‍ കോടതിയില്‍ ഹാജരായി. അമിത് ഷാ ഈ ബാങ്കിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ്. അഹമ്മദാബാദ് അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഈ കേസ്. കള്ളന്മാര്‍ക്കെല്ലാം മോദിയെന്നാണു പേരെന്നു പറഞ്ഞതി പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ കഴിഞ്ഞദിവസം സൂറത്ത് കോടതിയില്‍ ഹാജരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍