ദുല്‍ഖറിന്റെ കുറുപ്പില്‍ ചാക്കോയായി ടൊവിനോ

 കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന ദുല്‍ഖര്‍ ചിത്രം കുറുപ്പില്‍ ചാക്കോയായി ടൊവിനോ തോമസ് എത്തുന്നു. മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പാണ് സുകുമാരക്കുറുപ്പ് ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ചാക്കോയുടെ ശവശരീരം ആസൂത്രീതമായി ചുട്ടുകരിക്കുകയായിരുന്നു. താനാണ് കൊല്ലപ്പെട്ടതെന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫില്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് മുപ്പതു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു സുകുമാരക്കുറുപ്പിന്റെ ശ്രമം.ദുല്‍ഖര്‍ നായകനായി അരങ്ങേറിയ സെക്കന്‍ഡ് ഷോയിലൂടെ തുടക്കമിട്ട സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന കുറുപ്പില്‍ ദുല്‍ഖറും ടൊവിനോയും ഒപ്പം ഇന്ദ്രജിത്ത്, സണ്ണിവയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും വേഷമിടുന്നുണ്ട്. പ്രമുഖ മോഡലും നര്‍ത്തകിയുമായ ശോഭിത ധൂലിപാലയാണ് നായിക.പാലക്കാടും പരിസരങ്ങളിലുമായി ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായ കുറുപ്പിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍ ജനുവരിയില്‍ തുടങ്ങും. മുംബൈയും അഹമ്മദാബാദുമാണ് പ്രധാന ലൊക്കേഷനുകള്‍. എം. സ്റ്റാര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന കുറുപ്പിന്റെ രചന നിര്‍വഹിക്കുന്നത് കെ.എസ്. അരവിന്ദും ഡാനിയേല്‍ സായൂജ് നായരും ചേര്‍ന്നാണ്.എ.ബി.സി.ഡിയിലാണ് ദുല്‍ഖറും ടൊവിനോയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ചിത്രത്തിലെ വില്ലന്‍ വേഷമാണ് ടൊവിനോയ്ക്ക് ബ്രേക്കായത്.ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 2403ള,േ ബേസിന്‍ ജോസഫിന്റെ മിന്നല്‍ മുരളി എന്നിവയാണ് ടൊവിനോയുടെ മറ്റ് പുതിയ ചിത്രങ്ങള്‍. അഖില്‍ പോളും അനസ്ഖാനും ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഫോറന്‍സിക് എന്ന ചിത്രത്തിലാണ് ടൊവിനോ ഇപ്പോള്‍ അഭിനയിക്കുന്നത്. ചെന്നൈയില്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ച് വരുന്ന ദുല്‍ഖര്‍ നവംബര്‍ 9 മുതല്‍ കുറുപ്പിന്റെ രണ്ടാംഘട്ട ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്യും. കുറുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രശസ്ത നൃത്തസംവിധായിക ബൃന്ദ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലായിരിക്കും ദുല്‍ഖര്‍ അഭിനയിക്കുക.മലയാളത്തില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെയും ജോയ് മാത്യുവിന്റെയും ചിത്രങ്ങളിലാണ് ദുല്‍ഖര്‍ തുടര്‍ന്ന് അഭിനയിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍