മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് സോണിയ

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ ആര്‍എസ്എസിനെയും മോദി സര്‍ക്കാരിനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തങ്ങളാണ് ഏറ്റവും ശ്രേഷ്ഠരെന്ന് കരുതുകയും സത്യസന്ധമല്ലാത്ത രാഷ്ട്രീയത്തില്‍ രസിക്കുകയും ചെയ്യുന്നവര്‍ക്ക് ഗാന്ധിയുടെ ആശയങ്ങളും ത്യാഗവും മനസിലാകില്ലെന്ന് സോണിയ പറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ കണ്ട് ഗാന്ധിജിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാകുമെന്നും സോണിയ പറഞ്ഞു. ഗാന്ധിജിയുടെ ആശയങ്ങള്‍ പിന്തുടരാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സോണിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റുള്ളവരുടെ അവകാശവാദങ്ങളില്‍ ഒരു കഴന്പുമില്ല. കോണ്‍ഗ്രസ് മാത്രമാണ് ഗാന്ധിജിയുടെ ആശയങ്ങള്‍ പിന്തുടരുന്നത്. തൊഴിലിലും വിദ്യാഭ്യാസത്തിലും കര്‍ഷകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കോണ്‍ഗ്രസ് ഗാന്ധിമാര്‍ഗമാണ് പിന്തുടരുന്നത്. ഇന്ത്യയും ഗാന്ധിയും ഒന്നാണ്. ആര്‍എസ്എസിന് ഗാന്ധിജിയുടെ കാല്‍പ്പാടുകള്‍ പിന്തുടരാനാകില്ല. മഹാത്മാ ഗാന്ധിജി കാരണമാണ് ഇപ്പോള്‍ ഇന്ത്യ ഇക്കാണുന്ന വിധം എത്തിയതെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. ഗാന്ധിജിയുടെ 150ാം ജന്‍മവാര്‍ഷികമായ ഇന്നലെ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ. നുണകളുടെ രാഷ്ട്രീയം കൊണ്ടുനടക്കുന്നവര്‍ക്ക് ഗാന്ധിജിയെ ഒരിക്കലും മനസിലാക്കാനാകില്ല. തങ്ങളെതന്നെ സൂപ്പര്‍ ശക്തികളായി കരുതുന്നവര്‍ക്ക് എങ്ങനെയാണ് ഗാന്ധിജിയുടെ ത്യാഗത്തെക്കുറിച്ച് മനസിലാക്കാന്‍ കഴിയുന്നത്. അവര്‍ക്ക് ഗാന്ധിജിയുടെ ആശയങ്ങളോ അഹിംസാ സന്ദേശമോ ഉള്‍ക്കൊള്ളാനാകില്ലെന്നും സോണിയ പറഞ്ഞു. ഇന്ത്യയും ഗാന്ധിജിയും പരസ്പര പൂരകങ്ങളാണ്. ഇപ്പോള്‍ ചിലര്‍ ആര്‍എസ്എസിനെ ഇന്ത്യയുമായി കോര്‍ത്തിണക്കാന്‍ ശ്രമിക്കുകയാണ്. ബിജെപി ആദ്യം സത്യത്തിന്റെ പാത തെരഞ്ഞെടുക്കുകയും അതിനുശേഷം മാത്രം മഹാത്മാഗാന്ധിയെക്കുറിച്ചു സംസാരിക്കുകയുമാണുവേണ്ടതെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജ്ഘട്ടിലേക്ക് പദയാത്ര നടത്തിയിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റ് സെന്റര്‍ ഹാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സോണിയ ഗാന്ധി മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും നേതാ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍