ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍ കണ്ടെത്തി, അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തരയോടെയാണ് ഡ്രോണ്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്ക് സമീപവും തെക്കേ നടയ്ക്ക് സമീപവും പറന്ന ഡ്രോണിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ടെണ് വിവരം. പൊലീസ് സ്ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പും നഗരത്തിലെ തന്ത്രപ്രധാന ഭാഗങ്ങളില്‍ ഡ്രോണ്‍ പറന്നത് ആശങ്ക പരത്തിയിരുന്നു. തുടര്‍ന്ന് നിരവധി ഡ്രോണുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് പരിശോധന നടത്തിയിരുന്നു. എന്നാല്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട അജ്ഞാത ഡ്രോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍