ഒളിച്ചുകളിക്കിടെ അലമാരയില്‍ അകപ്പെട്ട് കുട്ടി, ത്രില്ലടിപ്പിച്ച് സുല്ല് ട്രെയിലര്‍

ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റിന്റെ പുതിയ ചിത്രം 'സുല്ലി'ന്റെ ട്രെയിലര്‍ പുറത്ത്. നവാഗതനായ വിഷ്ണു ബരദ്വാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് മാസ്റ്റര്‍ വാസുദേവാണ്. വിജയ് ബാബു, അനുമോള്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഫ്രൈഡേ ഫിലിംസ് അവതരിപ്പിക്കുന്ന പന്ത്രണ്ടാമത്തെ പുതുമുഖ സംവിധായകനാണ് വിഷ്ണു .പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ വിജയ് ബാബു ആരംഭിച്ച ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റെസിന്റെ ആദ്യ ചിത്രം ജനമൈത്രിയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍