എന്തിനാണ് നാലാം നമ്പര്‍ ഹര്‍ഭജന് യുവിയുടെ 'കുറിക്കുകൊള്ളുന്ന' മറുപടി

രം ഹര്‍ഭജന്‍ സിങിന്റെ ചോദ്യത്തിന് ഉത്തരമായാണ് യുവരാജിന്റെ ഈ മറുപടി. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടിയിട്ടും എന്തുകൊണ്ടാണ് സൂര്യകുമാറിനെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കാത്തതെന്ന് അറിയില്ല. ഇനിയും കഠിനാധ്വാനം ചെയ്യുക... നിങ്ങളുടെ സമയം വരും,' എന്നായിരുന്നു കഴിഞ്ഞദിവസം ഹര്‍ഭജന്‍ സിങ് ട്വീറ്റ് ചെയ്തത്. ഈ പോസ്റ്റിന് മറുപടി നല്‍കിയ യുവരാജ് സിങ് കുറിച്ചത് ഇങ്ങനെ, 'യാര്‍... ഞാന്‍ നിന്നോട് പറഞ്ഞു! അവര്‍ക്ക് ഒരു നാലാം നമ്പറിന്റെ ആവശ്യമില്ല. ടോപ്പ് ഓര്‍ഡര്‍ വളരെ ശക്തമാണ്'. സമീപകാലത്ത് ഏവരേയും ആകര്‍ഷിക്കുന്ന മിന്നുംപ്രകടനമാണ് വിജയ് ഹസാരെ ട്രോഫിയില്‍ സൂര്യകുമാര്‍ യാദവ് പുറത്തെടുത്തത്. ഛത്തീസ്ഗഡിനെതിരെ 31 പന്തില്‍ 81 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചുകൂട്ടിയത്. സൂര്യകുമാര്‍ യാദവിന്റെ ഈ വെടിക്കെട്ട് പ്രകടനം 50 ഓവറില്‍ 317/5 എന്ന നിലയിലേക്ക് മുംബൈയെ എത്തിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഹര്‍ഭജനും യുവരാജും ഇതാദ്യമല്ല ഇത്തരം നര്‍മത്തില്‍ ചാലിച്ച ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത്. ഈ മാസം ആദ്യം യുവരാജ് സിങ് ഇതേ വാക്കുകള്‍ ഉപയോഗിച്ചിരുന്നു. ഏകദിന മത്സരങ്ങളില്‍ സഞ്ജു സാംസണിന് നാലാം സ്ഥാനത്ത് അവസരം നല്‍കണമെന്ന ഹര്‍ഭജന്‍ സിങിന്റെ പോസ്റ്റിന്, 'ടോപ്പ് ഓര്‍ഡര്‍ വളരെ ശക്തമാണ് ബ്രോ... അവര്‍ക്ക് നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആവശ്യമില്ല' എന്നായിരുന്നു യുവിയുടെ മറുപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍