കുഴല്‍ക്കിണര്‍ അപകടം: രക്ഷാപ്രവര്‍ത്തനം തുടരുന്നു, പാറക്കെട്ടുകള്‍ വെല്ലുവിളിയാകുന്നു

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കി ണറില്‍ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണര്‍ നിര്‍മിക്കാ നുള്ള ശ്രമം പുനരാരംഭിച്ചു. കിണര്‍ നിര്‍മാണം രാവിലെ താല്‍ക്കാ ലികമായി നിര്‍ത്തിവച്ചിരുന്നു. കിണര്‍ നിര്‍മാണത്തിന് കാഠിന്യ മേറിയ പാറ തടസമായതോടെയാണ് നിര്‍മാണം നിര്‍ത്തി വച്ചിരുന്നത്. താഴ്ചയിലേക്ക് പോകും തോറും കാഠിന്യമേറിയ പാറകളാണെന്നതാണ് പ്രതിസന്ധിയുടെ കാരണം. കുട്ടി വീണ കിണറില്‍ നിന്നും രണ്ടു മീറ്റര്‍ മാറിയാണ് പുതിയ കിണര്‍ കുഴിക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ 60 മണിക്കൂര്‍ പിന്നിട്ടു. രക്ഷാപ്രവര്‍ത്തനത്തിന് ബദല്‍മാര്‍ഗങ്ങള്‍ തേടി ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നുണ്ട്. പാറയില്ലാത്തിടത്ത് തുരങ്കമുണ്ടാക്കാന്‍ ആലോചന. കുട്ടി കുടുങ്ങിയിരിക്കുന്ന ഇടത്തേക്ക് വേഗത്തില്‍ എത്താന്‍ കഴിയുന്ന മറ്റൊരു സ്ഥലവും പരിശോധിക്കും.വെള്ളിയാഴ്ച വൈകുന്നേരമാണു തിരുച്ചിറപ്പള്ളി നാട്ടുകാട്ടുപെട്ടിയില്‍ ബ്രിട്ടോയുടെ മകന്‍ സുജിത്ത് കളിക്കുന്നതിനിടെ കുഴല്‍ക്കിണ റില്‍ വീണത്. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയ്ക്ക് ഇളക്കം തട്ടിയതോടെ കൂടുതല്‍ ആഴങ്ങളിലേക്കു പതിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍