കനത്ത മഴ തുടരുന്നു; നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി എറണാകുളം സൗത്ത് റയില്‍വെ സ്‌റ്റേഷനില്‍ വെള്ളംകയറി; ട്രെയിന്‍ ഗതാഗതം നിലച്ചു

കൊച്ചി: കനത്ത മഴ തുടരുന്ന എറണാകുളത്ത് സൗത്ത് റയില്‍വെ സ്റ്റേഷനില്‍ വെള്ളംകയറി. പിറവംവൈക്കം റോഡ് സ്‌റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. ഇതേത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. മണ്ണ് നീക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരുമെന്നാണ് വിവരം. സൗത്ത് സ്‌റ്റേഷനില്‍ വെള്ളംകയറിയതോടെ വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്.കൊച്ചിയില്‍ എംജി റോഡ്, ഇടപ്പള്ളി, സൗത്ത്, നേര്‍ത്ത് റെയില്‍വെ സ്റ്റേഷന്‍ റോഡുകള്‍, കലൂര്‍ ബസ് സ്റ്റാന്‍ഡ്, സ്‌റ്റേഡിയം എന്നിവിടങ്ങളില്‍ വലിയതോതിതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍