അമ്പിളിയുടെ ആരാധിക ഇനി ടൊവിനോയുടെ നായിക

അമ്പിളിയുടെ ടീനയായി മലയാളികളുടെ മനം കവര്‍ന്ന തന്‍വി റാം ഇനി ടൊവിനോയുടെ നായികയാകും. പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന '2403 ഫീറ്റി'ലാണ് തന്‍വി അഭിനയിക്കുന്നത്. 2018 പ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ ജൂഡ് ആന്റണിയും ജോണ്‍ മാന്ത്രിക്കലും ചേര്‍ന്നാണ് ഒരുക്കുന്നത്.അലമാര, ആന്‍ മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ജോണ്‍. ജോമോന്‍ ടി. ജോണ്‍ ആണ് ഛായാഗ്രഹണം. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മഹേഷ് നാരായണന്‍ ആണ് എഡിറ്റിങ്. ബിഗ് ബഡ്ജറ്റിലൊരുക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മ്മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍