ചെറുവള്ളി വിമാനത്താവളം അനുമതി തേടിയിട്ടില്ല: മന്ത്രി രാജു

പത്തനംതിട്ട: നിര്‍ദിഷ്ട ശബ രിമല വിമാനത്താവളവുമായി ബന്ധപ്പെട്ടു ചെറുവള്ളിയിലെ ഭൂമിക്കു വനംവകുപ്പിന്റെ അനുമതി നല്‍കിയിട്ടില്ലെന്നു മന്ത്രി കെ. രാജു. പത്തനംതിട്ട പ്രസ്‌ക്ലബില്‍ മാധ്യമ പ്രവര്‍ത്ത കരുമായി സംസാരിക്കുക യാ യിരുന്നു അദ്ദേഹം.പദ്ധതിക്ക് വനംവകുപ്പിന്റെ അനുമതി തേടുന്ന ഘട്ടംവരെ പദ്ധതി എത്തി യിട്ടില്ല. അപ്പോള്‍ മാത്രമേ നിര്‍ദിഷ്ടഭൂമി വിമാനത്താവളത്തിന് അനുയോജ്യമാണോയെന്നും എത്ര കിലോമീറ്റര്‍ അകലത്തിലാണ് വനം എന്നു തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുള്ളൂ. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ തന്നെ വിവാദം ശരിയല്ല. ചെറുവള്ളിയിലേതു തര്‍ക്കത്തിലുള്ള ഭൂമിയായതിനാലാണു പണം കെട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസ് നടത്തിപ്പിനായി കോടതിയിലാണു പണം കെട്ടിവയ്ക്കുന്നത്.ഇത് ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിക്കുന്നവര്‍ക്കു നല്‍കുന്നതാണെന്ന വാദവും ശരിയല്ല. കോടതി വ്യവഹാരത്തില്‍ ഉള്‍പ്പെട്ട ഒരു ഭൂമി പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്‌പോള്‍ പണം കെട്ടിവയ്ക്കുന്നുവെന്നു മാത്രമേയുള്ളൂ. ഇതിന്റെ പേരില്‍ മറ്റ് മിച്ചഭൂമി കേസുകളും ദുര്‍ബലപ്പെടുമെന്ന വാദത്തോടും യോജിപ്പില്ല. സുശീലഭട്ട് ഇതുമായി ബന്ധപ്പെട്ടു നടത്തിയ അഭിപ്രായ പ്രകടനം വ്യക്തിപരമാണെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍