എന്‍.എസ്. എസ് നിലപാട് തിരുത്തണം: മന്ത്രി എംഎം മണി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഉണ്ടായിട്ടുള്ളത് ഉജ്ജ്വല മുന്നേറ്റമാണെന്ന് മന്ത്രി എംഎം മണി. എന്‍എസ്എസ് പരസ്യമായി വോട്ടുപിടിച്ചതിന്റെ ഫലം മറുഭാഗത്തുണ്ടാകുമെന്ന് അവര്‍ മുന്‍കൂട്ടി കാണേണ്ടതായിരുന്നെന്നും അവര്‍ സര്‍ക്കാരിനോടുള്ള നിലപാട് മാറ്റണമെന്നും മണി ആവശ്യപ്പെട്ടു.ഉജ്ജ്വലമുന്നേറ്റമാണ് ഇടതുപക്ഷ മുന്നണിക്ക് ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പറയുന്നത് സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ് തിരഞ്ഞെടുപ്പ് ഫലം എന്നാണ്. യഥാര്‍ഥത്തില്‍ സര്‍ക്കാരിനെതിരെ ഇല്ലാത്ത വിവാദങ്ങളുണ്ടാക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടിനാണ് മുന്നറിയിപ്പ്. ഇടതുപക്ഷ മുന്നണിക്ക് ഒരു സീറ്റ് നഷ്ടപ്പെട്ടത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. എന്‍എസ്എസ് പരസ്യമായി വോട്ടു പിടിച്ചതിന്റെ പ്രതിഫലനം മറുഭാഗത്ത് വരും എന്ന് അവര്‍ മനസ്സിലാക്കേണ്ടതായിരുന്നു. തിരഞ്ഞെടുപ്പില്‍ അതാണ് കണ്ടത്. അത് എന്‍എസ്എസ് ഭാവിയില്‍ മനസ്സിലാക്കണം. എന്‍ എസ്എസിനോട് ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. മുന്‍വിധിയോടുകൂടി സര്‍ക്കാരിനെ കാണുന്ന നിലപാട് എന്‍എസ്എസ് തിരുത്തുന്നത് നല്ലതാണെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍