കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി;


സിനിമ ഈ മാസം ചിത്രീകര ണം ആരംഭിക്കും വീണ്ടും ഒ രു രാ ഷ്ടീയക്കാരന്റെ വേഷത്തില്‍ വെള്ളിത്തിരയിലെത്താനൊരുങ്ങുകയാണ് മമ്മൂട്ടി. അന്തരിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ . എസ്. രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ തെലുങ്ക് ചിത്രം വൈ.എസ്.ആര്‍ യാത്രയിലാണ് മമ്മൂട്ടി രാഷ്ട്രീയ പ്രവര്‍ത്തകനാ കനായി എത്തിയത്. എന്നാലി പ്പോള്‍ കേരള മുഖ്യമന്ത്രിയായി വെള്ളിത്തിരയിലെത്താനൊ രുങ്ങു കയാണ് താരം. ബോബി സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തെ ഒരു സംഭ വുമായി ബന്ധപ്പെട്ടതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മമ്മൂട്ടിയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടി രിക്കുന്നതെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍. വിഷ്ണു ഉണ്ണി കൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍, മുരളി ഗോപി എന്നിവ രാകും ചിത്രത്തിലെ മറ്റുതാരങ്ങള്‍. ചിത്രീകരണം ഈ മാസം ആരം ഭിക്കും. തിരുവനന്തപുരമായിരിക്കു ചിത്രത്തിന്റെ പ്രധാനമായും ലൊക്കേഷന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍