ടൊവിനോയും സൗബിനും ഒന്നിക്കുന്ന 'തല്ലുമാല'

ടൊവിനോ, സൗബിന്‍ ഷഹീര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. മുഹ്‌സിന്‍ പരാരിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. ജിംഷി ഖാലിദാണ് സിനിമയ്ക്കു വേണ്ടി കാമറ ചലിപ്പിക്കുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റീമ കല്ലിങ്കല്‍ എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. 2020ല്‍ സെപ്റ്റംബറില്‍ സിനിമ റിലീസ് ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍