

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫ് മുന്നേറുന്നു. മഞ്ചേശ്വരം, അരൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ യുഡിഎഫ് ആധിപത്യം സ്ഥാപിച്ചപ്പോള്‍ വട്ടിയൂര്‍ക്കാവ്, കോന്നി എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് അട്ടിമറി വിജയത്തിലേക്ക് മുന്നേറുന്നു. വട്ടിയൂര്‍ക്കാവില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇടതുമുന്നണിയിലെ വി കെ പ്രശാന്ത് വ്യക്തമായ ലീഡ് നേടി കഴിഞ്ഞു. 14000ത്തില്‍ പരം വോട്ടുകള്‍ക്ക് മുന്നിലാണ്. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ പ്രശാന്ത് വട്ടിയൂര്‍ക്കാവ് നിലനിര്‍ത്താമെന്ന കോണ്‍ഗ്രസ് പ്രതീക്ഷകള്‍ തകര്‍ത്തു. തിരുവനന്തപുരം മേയറായ പ്രശാന്ത് പ്രളയ സമയത്ത് നടത്തിയ മികച്ച പ്രവര്‍ത്തനം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു എന്നു വേണം കരുതാന്‍. സമുദായ വോട്ടുകള്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഈ മേഖലകളിലും പ്രശാന്ത് വന്‍മുന്നേറ്റം ഉണ്ടാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാറിന് സമുദായ വോട്ടുകള്‍ പോലും ചോര്‍ന്നു. കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യു ജനീഷ് കുമാര്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 9000ത്തില്‍ പരം വോട്ടുകള്‍ക്ക് മുന്നിലാണ്. യുഡിഎഫിലെ പി മോഹന്‍രാജ് ആണ് രണ്ടാം സ്ഥാനത്ത്. ബിജെപിയിലെ കെ സുരേന്ദ്രന് മൂന്നാം സ്ഥാനത്താണ്. എന്‍എസ്എസിന്റെ പിന്തുണ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ചത് തിരിച്ചടിയായെന്ന് മോഹന്‍രാജ് പറഞ്ഞു. എറണാകുളത്ത് യുഡിഎഫ് കഷ്ടിച്ച് ജയിച്ചു. 3, 673 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ ടി.ജെ വിനോദ് ജയിച്ചത്. കനത്ത മഴ മൂലം 57.8 9 ശതമാനം മാത്രമായിരുന്നു മണ്ഡലത്തിലെ പോളിംഗ് ഇതു ഭൂരിപക്ഷം കുറച്ചു എന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായ മനു റോയിയുടെ അപരന് 2, 544 വോട്ടുകള്‍ നേടിയതും യുഡിഎഫിന് ഗുണമായി. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ അരൂരില്‍ ഷാനിമോള്‍ ഉസ്മാന് വന്‍ കുതിപ്പാണ് നടത്തിയത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ രണ്ടായിരത്തിപരം വോട്ടുകള്‍ക്ക് മുന്നിലാണ്. മഞ്ചേശ്വരത്ത് ഏകപക്ഷീയമായ മുന്നേറ്റമാണ് യുഡിഎഫിലെ എം സി കമറുദ്ദീന് നടത്തിയത്. പതിനായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് കമറുദ്ദീന് മുന്നേറുന്നത്. ബിജെപിയുടെ രവീശ തന്ത്രി കണ്ടാറാണ് രണ്ടാമത്. സിപിഎമ്മിന്റെ ശങ്കറേ മൂന്നാമതാണ്. ലോകസഭ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ മത്സരിച്ച് ജയിച്ചതോടെയാണ് അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
0 അഭിപ്രായങ്ങള്‍