ഡ്രൈവര്‍ ക്ഷാമം: കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ റദ്ദാക്കുന്നു

തിരുവനന്തപുരം: ഡ്രൈവര്‍ മാരുടെ കുറവിനെത്തുടര്‍ന്നു കെഎസ്ആര്‍ടിസി ഇന്നലെ റദ്ദാക്കിയത് 1140 ഷെഡ്യൂളുകള്‍. നിരവധി ഓര്‍ഡിനറി സര്‍വീ സുകള്‍ റദ്ദാക്കിയതോടെ ഗ്രാമങ്ങ ളില്‍ ഉള്‍പ്പെടെ യാത്രാക്ലേശം രൂക്ഷമായി. എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നിവ ഓപ്പറേറ്റ് ചെയ്തതിനുശേഷമാണ് ഓര്‍ഡിനറി സര്‍വീസുകള്‍ നടത്തിയത്. ഇതുമൂലം മലയോര മേഖലകളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ വലഞ്ഞു. ബസുകള്‍ ഇല്ലാതായതോടെ പല യൂണിറ്റുകളിലും യാത്രക്കാര്‍ പ്രതിഷേധിച്ചു. 1176 ഷെഡ്യൂളുകളാണ് ബുധനാഴ്ച റദ്ദാക്കിയത്. ഇതോടെ കളക്ഷനിലും വലിയ കുറവാണുണ്ടായി. കഴിഞ്ഞ ബുധനാഴ്ച 6.71 കോടി രൂപ കളക്ഷന്‍ ലഭിച്ച സ്ഥാനത്ത് ഈ ബുധനാഴ്ച ലഭിച്ചത് 5.24 കോടി രൂപ മാത്രമാണ്. ബുധനാഴ്ച ഡബിള്‍ ഡ്യൂട്ടി ചെയ്ത ഡ്രൈവര്‍മാരെ ഡ്രൈവര്‍ ക്ഷാമത്തെത്തുടര്‍ന്ന് ഇന്നലെ നിര്‍ബന്ധിച്ചു ഡ്യൂട്ടി ചെയ്യിച്ചതായി ഒരു വിഭാഗം ഡ്രൈവര്‍മാര്‍ ആരോപിച്ചു. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം 2530 താത്കാലിക ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്. ഇതോടെ ഡ്രൈവര്‍മാരുടെ ക്ഷാമം രൂക്ഷമായി. തുടര്‍ച്ചയായി 179 ദിവസത്തിലധികം ജോലിയില്‍ തുടരുന്ന എംപാനല്‍ ഡ്രൈവര്‍മാരെ ജൂണ്‍ 30നു പിരിച്ചുവിട്ടിരുന്നു. ഇവരില്‍ ചിലരെ ചില യൂണിറ്റുകളില്‍ ദിവസവേതനത്തില്‍ ജോലിക്കു നിയോഗിക്കുകയായിരുന്നു. ഇതിനെതിരേ ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തതിനെതുടര്‍ന്നാണ് വീണ്ടും താത്കാലികക്കാരെ നിയോഗിക്കരുതെന്നു കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍