മലബാറിലെ യാത്രാ പ്രശ്‌നപരിഹാരം: കേന്ദ്രമന്ത്രിമാരും വകുപ്പ് മേധാവികളും അനുകൂല നിലപാട് അറിയിച്ചു

കോഴിക്കോട്: മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെയും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നിവേദകസംഘം ഡല്‍ഹിയില്‍ ഒക്ടോബര്‍ ആറുമുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും നിവേദനം നല്‍കി നടത്തിയ ചര്‍ച്ചകളിലൂടെ അനുകൂല നിലപാട് അറിയിച്ചതായി മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് എം പി മാധവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 12ന് ഡല്‍ഹി കേരള ഹൗസില്‍ എച്ച് ഇ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ആണ് ആവശ്യങ്ങള്‍ നേടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി ഇ ചാക്കുണ്ണി, മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഖജാന്‍ജി എം വി കുഞ്ഞാമു, മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വക്കേറ്റ് പി വേണുഗോപാല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍