മാനസികശാരീരിക പീഡനങ്ങളില്‍ നിന്ന് തൊഴിലാളിക്ക് സംരക്ഷണം: സൗദിയില്‍ പുതിയ നിയമം നിലവില്‍

റിയാദ്: സൗദിയില്‍ തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. തൊഴിലിടങ്ങളിലെ മാനസികശാരീരിക പീഡനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് നിയമം. ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍, അപമാനിക്കല്‍, സംഘര്‍ഷമുണ്ടാക്കല്‍, എതിര്‍ ലിംഗത്തില്‍പ്പെട്ടയാളുമായി ഒറ്റക്ക് കഴിയേണ്ട സാഹചര്യം കരുതിക്കൂട്ടി സൃഷ്ടിക്കല്‍, വിവേചനം എന്നിവയെല്ലാം തൊഴില്‍ സ്ഥലത്തെ അതിക്രമങ്ങളായി പരിഗണിക്കും. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇത്തരം അതിക്രമങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന് തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ പുതിയ വ്യവസ്ഥയാണ് പ്രാബല്യത്തിലായത്. സാമ്പത്തിക നഷ്ടമുണ്ടാക്കല്‍, തൊഴിലാളികളുടെ മേല്‍ തൊഴിലിടങ്ങളില്‍ വെച്ചുള്ളത് പോലെ തന്നെ താമസ സ്ഥലങ്ങളിലും യാത്ര വേളകളിലും മറ്റും നടത്തുന്ന കയ്യേറ്റങ്ങളിലും പുതിയ നിയമം സംരക്ഷണം ഉറപ്പു നല്‍കുന്നു. ജീവന് ഭീഷണിയെന്ന് തോന്നുന്ന ഘട്ടങ്ങളില്‍ തൊഴിലിടങ്ങള്‍ വിട്ട് പോകാന്‍ തൊഴിലാളിക്കു അനുവാദം നല്‍കുന്നതുമാണ് പുതിയ നിയമം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍