തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി പൊലീസ്, ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് തുടങ്ങി

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് പൊലീസിന്റെ സൗജന്യ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ശരംകുത്തി വഴിയുളള പരമ്പരാഗത പാതയിലെ (നോര്‍മല്‍ ക്യൂ) ബുക്കിംഗ് നവംബര്‍ എട്ടിന് തുടങ്ങും. തിരക്ക് ക്രമീകരിക്കാനും ദര്‍ശനം സുഗമമാക്കാനുമാണ് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ്. ദേവസ്വം സേവനങ്ങള്‍ ഉള്‍പ്പെടെ ഇതുവഴി ബുക്ക് ചെയ്യാം.ശബരിമല ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ംംം.മെയമൃശാമഹമീി ഹശില.ീൃഴ എന്ന വെബ് പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അപ്പം, അരവണ, വിഭൂതി, നെയ്യ് തുടങ്ങിയവയും കെ.എസ്.ആര്‍.ടി.സി ബസ് ടിക്കറ്റും ഈ സംവിധാനം വഴി ബുക്ക് ചെയ്യാം. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തില്‍ മരക്കൂട്ടത്തു നിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനം നടപ്പന്തലില്‍ എത്തുന്ന തരത്തിലാണ് ക്രമീകരണം. സ്വാമി ക്യൂ ബുക്കിംഗ് എന്ന വിഭാഗത്തില്‍ മരക്കൂട്ടത്തു നിന്ന് ശരംകുത്തി വഴി സന്നിധാനം നടപ്പന്തലില്‍ എത്തുന്ന പരമ്പതാഗത പാതയിലൂടെ തീര്‍ഥാടനം നടത്താം.തീര്‍ത്ഥാടകരുടെ പേര്, വയസ്, ഫോട്ടോ, വിലാസം, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കണം. ബുക്ക് ചെയ്യുന്ന എല്ലാ തീര്‍ത്ഥാടകരുടെയും വിവരങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തണം. വെബ് പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന കലണ്ടറില്‍ നിന്ന് ലഭ്യതയനുസരിച്ച് ദര്‍ശന ദിവസവും സമയവും തിരഞ്ഞെടുക്കാം. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ബുക്കിംഗ് ആവശ്യമില്ല.അതിനു മുകളിലുള്ള കുട്ടികള്‍ക്ക് ബുക്കിംഗിന് സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിക്കാം.
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ഓരോ സേവനത്തിനും പ്രത്യേകം കൂപ്പണ്‍ ലഭിക്കും. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന അപ്പം, അരവണ മുതലായ പ്രസാദങ്ങള്‍ വിതരണം ചെയ്യാന്‍ സന്നിധാനത്തില്‍ കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തും. ബുക്കിംഗ് പൂര്‍ത്തിയാക്കിയ ശേഷം ദര്‍ശനസമയവും തീയതിയും തീര്‍ത്ഥാടകന്റെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ വെര്‍ച്വല്‍ ക്യൂ, സ്വാമി ക്യൂ കൂപ്പണ്‍ സേവ് ചെയ്ത് പ്രിന്റ് എടുക്കണം.വെര്‍ച്വല്‍ ക്യൂ കൂപ്പണ്‍ ദര്‍ശന ദിവസം പമ്പ ഗണപതി അമ്പലത്തിലെ ആഞ്ജനേയ മണ്ഡപത്തിലെ പൊലീസിന്റെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിച്ച് പ്രവേശന കാര്‍ഡ് കൈപ്പറ്റണം. തീര്‍ത്ഥാടകര്‍ ബുക്കിംഗിന് ഉപയോഗിച്ച ഫോട്ടോ ഐഡന്റി കാര്‍ഡ് കൗണ്ടറില്‍ കാണിക്കണം. വെര്‍ച്വല്‍ ക്യൂ പ്രവേശന കാര്‍ഡ് കൈവശമുള്ളവര്‍ക്കു മാത്രമെ പ്രവേശനം അനുവദിക്കൂ. കൂപ്പണില്‍ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കു മാത്രമെ വെര്‍ച്വല്‍ ക്യൂ വഴി പ്രവേശനം സാധ്യമാവൂ. ഈ സംവിധാനത്തിന് പ്രത്യേക ഫീസ് ഇല്ല. കൂടുതല്‍ വിവരങ്ങള്‍ ംംം.മെയമൃശാമഹമീിഹശില.ീൃഴ വെബ്‌സൈറ്റില്‍. ഫോണ്‍ 70258 00100

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍