കണ്ണൂര്‍ വിമാനത്താവളത്തില്‍ ജീവനക്കാര്‍ക്കായി ബ്രത്ത് അനലൈസര്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജീവനക്കാര്‍ക്കായി ബ്രത്ത് അനലൈസര്‍ പരിശോധന സംവിധാനം. ജോലിക്ക് പ്രവേശിക്കുന്നതിനു മുമ്പ് ജീവനക്കാരെ പരിശോധനയ്ക്ക് വിധേയമാക്കും. ഇത്തരം സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ വിമാനത്താവളമാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ഡിസംബര്‍ 31 നു മുതലാണ് ഡിജിസിഎ ഈ നടപടി സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടുകളോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് തന്നെ ബ്രത്ത് അനലൈസര്‍ നിലവില്‍ വരുത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍