എത്രയും പെട്ടെന്ന് ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങണം; ഒരു മണിക്കൂര്‍ പോലും നല്‍കില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി:മരടില്‍ നിന്ന് ഒഴിയാന്‍ ഒരാഴ്ച കൂടി സമയം വേണമെന്ന ഫ്‌ളാറ്റുടമകളുടെ ഹരജി സുപ്രീം കോടതി തള്ളി. ഒരു മണിക്കൂര്‍ പോലും സമയം നീട്ടി നല്‍കാനാകില്ലെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. പരമാവധി ക്ഷമിച്ചെന്നും ഇനി ക്ഷമിക്കാനാകില്ലെന്നും വിഷയത്തില്‍ ഒരു റിട്ട് ഹരജിയും ഇനി കേള്‍ക്കാനാകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.'എത്രയുംപെട്ടെന്ന് എല്ലാവരും ഫ്‌ളാറ്റില്‍ നിന്ന് പുറത്തിറങ്ങണം. ഒരു മണിക്കൂര്‍ പോലും നല്‍കില്ല'; ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.അതെ സമയം മരടിലെ 50 ഫ്‌ളാറ്റുകളില്‍ ഉടമകളെ കണ്ടെത്താനായില്ല. 29ാളം കുടുംബങ്ങളാണ് ഇനി ഒഴിയാനായി ബാക്കിയുള്ളത്. ഇന്നലെ അര്‍ധരാത്രി 12 വരെയായിരുന്ന ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിയാന്‍ സമയം അനുവദിച്ചിരുന്നത്. ഒഴിയാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചേക്കും. നടപടികള്‍ വേഗത്തില്‍ തീര്‍ക്കാനാണ് നഗരസഭാ അധികൃതരുടെ തീരുമാനം. കോടതിവിധി വേഗത്തില്‍ നടപ്പില്ലാക്കേണ്ടതിനാല്‍ ഒഴിയാനുള്ള സമയ പരിധി നീട്ടാനാവില്ലെന്ന് ചുമതലയുള്ള സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒഴിയാന്‍ തയ്യാറാവാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നടപടികള്‍ വേഗത്തില്‍ തീര്‍ക്കാനാണ് അധികൃതരുടെ തീരുമാനം. സമയ പരിധി അവസാനിച്ചാല്‍ പുനസ്ഥാപിച്ച വെള്ളം, വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുമെന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍