രാജ്യം ഭരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് ചരിത്രം മാറ്റി എഴുതാന്‍ കഴിയില്ല: പന്ന്യന്‍ രവീന്ദ്രന്‍

 ഇരിങ്ങാലക്കുട: രാജ്യം ഭരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് ചരിത്രം മാറ്റിയെഴുതി പുതിയ തലമുറയെ വഴിതെറ്റിക്കാനാണ് കേന്ദ്രം ഭരിക്കുന്നവര്‍ ശ്രമിക്കുന്നതെന്നും ഗോഡ്‌സെയെ വിശു ദ്ധനാക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും ഫാസിസ ത്തിന്റെ പുതിയ മുഖങ്ങളാണ് ദ്യശ്യമാകുന്നത് എന്നും സിപിഎം കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. കുട്ടംകുളം സമരനായകന്‍ കെ.വി. ഉണ്ണിയുടെ ഒന്നാം ചരമവാര്‍ഷിക ദിന ത്തില്‍ എസ് ആന്‍ഡ് എസ് ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാ ടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തെ കാണാനും ക്ഷേത്രത്തില്‍ പ്രവേശിക്കാനുമുള്ള അവകാശ ത്തിനു വേണ്ടി പോരാടിയ കമ്യൂണിസ്റ്റുകാരെ ദൈവനിഷേധികളായി ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുന്നവരും അധികാര കേന്ദ്രങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നവരുമാണ് ഇതിനു പിന്നില്‍. ചിക്കമംഗ്‌ളൂര്‍ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്കെതിരെ മത്സരിച്ച കമ്യൂണിസ്റ്റുകാരന്‍ ക്ഷേത്രം പൂജാരിയായിരുന്നെന്ന് സിപിഐ നേതാവ് ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മാറ്റത്തിനുവേണ്ടിയുള്ള സാമൂഹ്യവിപ്ലവത്തിനായി കമ്യൂണിസ്റ്റുകാര്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളതെന്നും പന്ന്യന്‍ പറഞ്ഞു. സിപിഎം ജില്ലാ എക്‌സിക്യുട്ടീവ് അംഗം ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു. സിപിഐ ഓഫീസില്‍ നടന്ന ചടങ്ങില്‍ കെ.വി. ഉണ്ണിയുടെ ഛായാചിത്ര അനാച്ഛാദനവും സ്മരകഹാള്‍ നാമകരണവും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് നിര്‍വഹിച്ചു. സിപിഐ ജില്ലാ ട്രഷറര്‍ കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ്, ഇരിങ്ങാലക്കുട റേഞ്ച് ചെത്തുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് കെ.വി. രാമദേവന്‍, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, ചെത്തുതൊഴിലാളി യൂണിയന്‍ സെക്രട്ടറി കെ.വി. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍