എല്‍പിജി സിലിണ്ടര്‍ ബുക്കു ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം: എല്‍പിജി സിലിണ്ടറുകള്‍ ബുക്കു ചെയ്യുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. രണ്ട് എല്‍പിജിസിലിണ്ടര്‍ ഉള്ളവര്‍ ഒരെണ്ണമെങ്കിലും ഉപയോഗിച്ചു തീര്‍ന്ന ശേഷമേ വീണ്ടും ബുക്ക് ചെയ്യാവൂ.ബുക്ക് ചെയ്താല്‍ അഞ്ചു ദിവസത്തിനുള്ളില്‍ പുതിയ സിലിണ്ടര്‍ ലഭിക്കും. ഒരു സിലിണ്ടര്‍ മാത്രമുള്ളവര്‍ക്ക് ബുക്ക് ചെയ്താലുടന്‍ സിലിണ്ടര്‍ ലഭിക്കുന്നതിനും സൗകര്യമുണ്ട്. ഗ്യാസ് ഏജന്‍സിയില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് ഏജന്‍സികള്‍ വിതരണ ചാര്‍ജ് വാങ്ങാന്‍ പാടില്ല. ഇതുസംബന്ധിച്ച് പരാതികളുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. സിലിണ്ടര്‍ നല്‍കുന്ന സമയത്ത് ചോര്‍ച്ചയില്ലെന്ന് ഉപഭോക്താക്കള്‍ തന്നെ ഉറപ്പുവരുത്തണം. വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട പരാതിപരിഹാരത്തിന് 1906 എന്ന നമ്പരില്‍ ബന്ധപ്പെടാം. നിലവില്‍ സബ്‌സിഡി ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനു മുന്‍പ് പുതിയ അക്കൗണ്ട് തുടങ്ങി സബ്‌സിഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഗ്യാസ് ഏജന്‍സിയില്‍ നിന്ന് പരിശോധനക്കായി വീടുകളിലെത്തുന്ന ജീവനക്കാര്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ ചുമതലപ്പെടുത്തിയവരാണെന്ന് ഉറപ്പുവരുത്തണം.ഇത്തരം സേവനങ്ങള്‍ക്ക് 177 രൂപ ഉപഭോക്താക്കള്‍ നല്‍കണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍