ഭിന്നതാല്‍പര്യം: ക്രിക്കറ്റ് ഉപദേശക സമിതിയില്‍നിന്ന് കപില്‍ ദേവ് രാജിവച്ചു

മുംബൈ: ഭിന്നതാല്‍പര്യ വിഷയത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതിയില്‍നിന്ന് കപില്‍ ദേവ് രാജിവച്ചു. മൂന്നംഗ ഉപദേശക സമിതിയുടെ തലവനായിരുന്നു അദ്ദേഹം. നേരത്തെ സമിതി അംഗങ്ങളിലൊരാളായ ശാന്ത രംഗസ്വാമി രാജിവച്ചിരുന്നു. രാജിക്ക് കാരണം എന്താണെന്ന് കപില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സുപ്രീംകോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ സമിതിയെ അദ്ദേഹം ഇമെയിലൂടെ തന്റെ തീരുമാനം അറിയിച്ചു. 2019 ജൂലൈ മാസത്തിലാണ് കപിലിനെ ഉപദേശക സമിതിയില്‍ നിയമിക്കുന്നത്. കപില്‍ദേവ്, അന്‍ശുമാന്‍ ഗെയ്ക്‌വാദ്, ശാന്താരംഗസ്വാമി എന്നിവരുടെ മൂന്നംഗ സമിതിയാണ് രവി ശാസ്ത്രിയെ പരിശീലകനായി വീണ്ടും നിയമിച്ചത്. ഈ മൂന്നു പേര്‍ക്കും ഭിന്നതാത്പര്യ വിഷയത്തില്‍ ബിസിസിഐ എത്തിക്‌സ് കമ്മിറ്റി നോട്ടീസ് അയച്ചിരുന്നു. സമിതിയംഗത്വത്തിനു പുറമെ ബിസിസിഐയില്‍ മറ്റു സ്ഥാനങ്ങളും ഇവര്‍ വഹിക്കുന്നെണ്ടെന്നായിരുന്നു പരാതി. സമിതിയംഗങ്ങള്‍ ഭിന്നതാത്പര്യ വിഷയത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടെന്നു കണ്ടെത്തിയാല്‍ ഇവര്‍ നടത്തിയ നിയമനങ്ങളും അസാധുവാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍