കൂടത്തായി അന്വേഷണം വെല്ലുവിളി: ഡിജിപി

 കോഴിക്കോട്: കൂടത്തായി കൂട്ട ക്കൊലക്കേസ് തെളിയിക്കുക എന്നതു വെല്ലുവിളിയെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൊലപാതകങ്ങള്‍ നടന്ന കൂട ത്താ യിയിലെ വീട് സന്ദര്‍ശി ച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഡിജിപി. പ്രധാനപ്പെട്ട കേസായ തുകൊണ്ടാണു താന്‍ നേരിട്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട ആറു കേസുകളുണ്ട്. ഈ ആറു കേസുകളും പ്രത്യേകം അന്വേഷിച്ച് തെളിവുകള്‍ കണ്ടെത്തും. 17 വര്‍ഷം മുമ്പു നടന്ന മരണത്തിന്റെ തെളിവുകള്‍ കണ്ടെത്തുക ദുഷ്‌കരമാണ്. സാഹചര്യത്തെളിവുക ളും ശാസ്ത്രീയ തെളിവുകളെയും അടിസ്ഥാനമാക്കിയാകും കേസ് മുന്നോട്ടുപോകുകയെന്നും ഡിജിപി പറഞ്ഞു. കേസ് അന്വേഷണ വും തെളിവുകള്‍ കണ്ടെത്തലും ചിന്തിച്ചതുപോലെ അത്ര എളുപ്പ മല്ല. എന്നാല്‍ അന്വേഷണത്തില്‍ ഒന്നും അസാധ്യമല്ല. കോടതിയില്‍ തെളിവുകളാണു പ്രധാനം. ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തനാണ്. ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യത്തി ന്റെ വ്യാപ്തി കണ്ടെത്തിയ എസ്പി അഭിനന്ദനം അര്‍ഹിക്കുന്നെന്നും ബെഹ്‌റ പറഞ്ഞു. ജോളി ഉള്‍പ്പെടെയുള്ള പ്രതികളെ ഡിജിപി നേരിട്ടു ചോദ്യം ചെയ്യുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അക്കാര്യം വെളിപ്പെടുത്താനാകില്ല എന്നായിരുന്നു ഡിജിപിയുടെ മറുപടി. കൊലപാതക കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനാണ് ലോക്‌നാഥ് ബെഹ്‌റ ഇന്നു രാവിലെ കോഴിക്കോട്ട് എത്തിയത്. ദേശീയ അന്വേഷണ ഏജന്‍സിയില്‍ (എന്‍ഐഎ) അടക്കം സേവനം അനുഷ്ഠിച്ച ബെഹ്‌റ, സംസ്ഥാന പോലീസ് മേധാവിയായ ശേഷം പെരുമ്പാവൂരിലെ നിയമവിദ്യാര്‍ ഥിനിയുടെ കൊലക്കേസില്‍ അടക്കം നേരിട്ട് ഇടപെട്ടു ചോദ്യം ചെ യ്തി ട്ടു ണ്ട്. കേസില്‍ വിദഗ്ധ സഹായത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മുന്‍ ഡയറക്ടറും ഫോറന്‍സിക് വിഭാഗം മേധാവിയുമായ ഡോ. തിരത്ദാസ് ഡോഗ്ര അടക്കമുള്ളവ രുമാ യും കഴിഞ്ഞ ദിവസം ഡിജിപി ആശയ വിനിമയം നടത്തിയി രു ന്നു. കേസുകള്‍ കോടതിയില്‍ തെളിയിക്കുന്നതിനായി മൃതദേ ഹാ വ ശിഷ്ടങ്ങള്‍ ആവശ്യമെങ്കില്‍ വിദേശ രാജ്യങ്ങളിലടക്കം രാസ പരിശോധനകള്‍ക്കായി അയയ്ക്കാനും കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍