നിക്ഷേപത്തിന് ഏറ്റവും അനുയോജ്യം ഇന്ത്യ: നിര്‍മ്മല സീതാരാമന്‍

വാഷിംഗ്ടണ്‍: നിക്ഷേപത്തിന് ഇന്ത്യയേക്കാള്‍ മികച്ച സ്ഥലം വേറെയില്ലെന്നും ജനാധിപത്യം ഇഷ്ടപ്പെടുന്ന, നിക്ഷേപകരെ മാനിക്കുന്ന രാജ്യമാണ് ഇതെന്നും കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. യു.എസ് ഇന്ത്യ സ്ട്രാറ്റജിക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പിന്റെ സഹകരണത്തോടെ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കൂടുതല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ലോകത്തെ അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മാനവവിഭവ ശേഷിയിലും ഇന്ത്യ മുന്നിലാണ്. നിക്ഷേപകരുമായി വിശ്വാസ്യതക്കുറവില്ല. നിക്ഷേപകര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും പറയാനുള്ളത് കേള്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഉപഭോക്തൃ വാങ്ങല്‍ശേഷി വര്‍ദ്ധിപ്പിക്കാനായി അടിസ്ഥാനസൗകര്യ വികസനത്തിനും തളര്‍ച്ച നേരിടുന്ന മേഖലകളുടെ ഉണര്‍വിനും ഊന്നല്‍ നല്‍കിയുള്ള പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ധനക്കമ്മി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍