ശ്രീശാന്തിനെ തള്ളി ദിനേശ് കാര്‍ത്തിക് മലയാളി താരം

എസ് ശ്രീശാന്തിന്റെ ആരോപണങ്ങള്‍ തള്ളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്. ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കുന്നതു പോലും ബാലിശമാണെന്നാണ് ശ്രീശാന്തിന്റെ ആരോപണങ്ങളോടുള്ള കാര്‍ത്തിക്കിന്റെ പ്രതികരണം. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയതിന് കാരണം കാര്‍ത്തിക്ക് ആണെന്നായിരുന്നു ശ്രീശാന്തിന്റെ ആരോപണം. 2011 ലാണ് ശ്രീശാന്ത് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.'അതെ, ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതിന് പിന്നില്‍ ഞാനാണെന്ന എസ് ശ്രീശാന്തിന്റെ ആരോപണത്തെ കുറിച്ച് ഞാന്‍ കേട്ടിരുന്നു. ഇതുപോലുള്ള ഒരു ആരോപണത്തോട് പ്രതികരിക്കുന്നത് പോലും ബാലിശമാണ്,' കാര്‍ത്തിക് നല്‍കിയ ഒരു അഭിമുഖത്തിലാണ് ശ്രീശാന്ത്, കാര്‍ത്തിക്കിനെതിരെ കടുത്ത ആരോപണവുമായി രംഗത്തുവന്നത്. തമിഴ്‌നാടുമായുള്ള കേരളത്തിന്റെ സുബ്ബയ്യ പിള്ള ട്രോഫി മത്സരത്തിനിടെ നടന്ന സംഭവമാണ് തന്നെ ചാമ്പ്യന്‍സ് ട്രോഫി സാധ്യതാ ടീമില്‍ നിന്ന് പുറത്താക്കിയതിന് പിന്നിലെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. അതിന് കാരണക്കാരനായത് ദിനേശ് കാര്‍ത്തിക്കാണെന്നും ശ്രീശാന്ത് ആരോപിച്ചു. ബി.സി.സി.ഐ പ്രസിഡന്റായിരുന്ന എന്‍ ശ്രീനിവാസനെ താന്‍ അപമാനിച്ചു എന്ന രീതിയില്‍ കാര്‍ത്തിക് അദ്ദേഹത്തിന് പരാതി നല്‍കിയെന്നും ഇതാണ് അന്ന് വൈകീട്ട് പ്രഖ്യാപിച്ച ചാമ്പ്യന്‍സ് ട്രോഫി സാധ്യതാ ടീമില്‍ നിന്നു തന്നെ ഒഴിവാക്കാന്‍ ഇടയായതെന്നുമായിരുന്നു ശ്രീശാന്തിന്റെ ആരോപണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍