സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന

 തൃശൂര്‍: സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. തൃശൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍നിന്നും കണക്കില്‍പെടാത്ത പണവും, നടപടിയെടുക്കാത്ത ഫയലുകളടക്കമുള്ള രേഖകളും കണ്ടെടുത്തു. തൃശൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍നിന്നും 3750 രൂപയാണ് കണ്ടെടുത്തത്. റെക്കോര്‍ഡ്‌സ് റൂമില്‍ പുസ്തകങ്ങള്‍ക്കിടയില്‍ മടക്കി തിരുകിവച്ച നിലയിലായിരുന്നു കറന്‍സി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍