വിഷരഹിത മത്സ്യം ലഭ്യമാക്കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി

തിരുവനന്തപുരം:വിഷരഹിതമായ മത്സ്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ പറഞ്ഞു. ഇതിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വിഷമുള്ള മത്സ്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഇത്തരം പദ്ധതികള്‍ക്ക് സാധിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. അഞ്ചലില്‍ പുതുതായി ആരംഭിച്ച മത്സ്യ വില്‍പന കേന്ദ്രത്തിന്റെ ഉദ്ഘടാനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.മന്ത്രി കെ രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ്, വൈസ് പ്രസിഡന്റ് ഷിജു, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അംഗം ഗിരിജാ മുരളി, ഗ്രാമപഞ്ചായത്തംഗം ബിന്ദു മുരളി, രാജദാസ്, മനോഹരന്‍, സബീന സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിച്ചു. അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷന്റെ സമീപത്താണ് മത്സ്യ ഫെഡിന്റെ നേതൃത്വത്തില്‍ മത്സ്യണ്ടണ്ടവില്‍പ്പന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍