ബിഗ് ബ്രദറിന്റെ അനുജനാകാന്‍ അനൂപ് മേനോന്‍


സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറില്‍ അനൂപ് മേനോന്‍ അവതിരിപ്പിക്കുന്നത് മോഹന്‍ലാലിന്റെ അനുജന്റെ കഥാപാത്രത്തെ. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 'ഏട്ടനെ എന്നും സ്‌നേഹിക്കുന്ന ഒരു അനുജനായാണ് താന്‍ എത്തുന്നത്. വിഷ്ണു എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേര്'. അനൂപ് മേനോന്‍ പറഞ്ഞു.
റോക്ക് ആന്‍ഡ് റോള്‍, പകല്‍ നക്ഷത്രങ്ങള്‍, ഗ്രാന്‍ഡ്മാസ്റ്റര്‍, കനല്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകളില്‍ അനൂപ് മേനോന്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിരുന്നു. ക്രിസ്മസ് റിലീസായാണ് ബിഗ് ബ്രദര്‍ തീയറ്ററുകളിലെത്തുന്നത്.


x

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍