മോദിയേക്കാള്‍ വലിയ ലോക സഞ്ചാരി മന്‍മോഹനെന്ന് അമിത് ഷാ

ന്യൂഡല്‍ഹി:മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ കൂടുതല്‍ വിദേശ യാത്രകള്‍ നടത്തിയിട്ടു ണ്ടെ ന്ന് ബി.ജെ.പി മേധാവിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന വിമര്‍ശ നങ്ങള്‍ക്കുള്ള മറുപടിയായാണ് അമിത് ഷായുടെ അവകാശവാദം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ആക്രമണങ്ങള്‍ അസൂയ യുടെ ഫലമാണെന്ന് അമിത് ഷാ പറഞ്ഞു. മോദി പോകുന്നിടത്തെ ല്ലാം ആയിരക്കണക്കിന് ആളുകള്‍ 'മോദിമോദി' എന്ന മുദ്രാവാ ക്യങ്ങളുമായി വിമാനത്താവളങ്ങളില്‍ തടിച്ചുകൂടുന്നുണ്ട്. ഇത് കോണ്‍ഗ്രസിന് വലിയ വയറുവേദനയുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ്, എന്തുകൊണ്ടാണ് മോദി ഇത്രയധികം യാത്ര ചെയ്യുന്നതെന്ന് അവര്‍ ചോദിക്കുന്നത്,' അമിത് ഷാ പറഞ്ഞു. കഴിഞ്ഞ മാസം യു.എസിലെ ഹൂസ്റ്റണില്‍ നടന്ന പൊതുയോ ഗത്തെക്കുറിച്ച് പരാമര്‍ശിച്ച അമിത് ഷാ, നരേന്ദ്ര മോദിയാണ് 'ലോകത്തിലെ ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രി' എന്ന് തെളിയിച്ചെന്നും പറഞ്ഞു.പ്രധാനമന്ത്രി മോദിയുടെ മുന്‍ഗാമിയായ മന്‍മോഹന്‍ സിങ്ങുമായി ഒരു വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു, 'മന്‍മോഹന്‍ ജി, മാഡം എഴുതിയതും നല്‍കിയതുമായ പ്രസംഗമാണ് വായിക്കാറുണ്ടായിരുന്നത്. ഒരിക്കല്‍ മന്‍മോഹന്‍ ജി റഷ്യയ്ക്ക് വേണ്ടി എഴുതിയ കുറിപ്പ് മലേഷ്യയില്‍ വായിച്ചിരുന്നെന്നും അമിത് ഷാ പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടര്‍ച്ചയായ വിദേശ പര്യടനങ്ങള്‍ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ആക്രമണങ്ങള്‍ക്ക് ആക്കംകൂട്ടിയിരുന്നു. എന്നാല്‍ മോദിയുടെ സമര്‍ത്ഥമായ നയതന്ത്രം ഇന്ത്യയുടെ ആഗോള നിലവാരം ഉയര്‍ത്തുകയും നിക്ഷേപങ്ങളുടെ പ്രവാഹം വര്‍ധിപ്പിക്കുകയും ചെയ്തുവെന്നാണ് ബി.ജെ.പി വാദിക്കുന്നത്.2014 മെയ് മാസത്തില്‍ പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം 48 വിദേശയാത്രകളിലായി 55 രാജ്യങ്ങളില്‍ പ്രധാനമന്ത്രി മോദി സന്ദര്‍ശനം നടത്തിയതായി കേന്ദ്രമന്ത്രി വി.കെ സിങ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതില്‍ ചില രാജ്യങ്ങള്‍ ഒന്നിലധികം തവണ സന്ദര്‍ശിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍