സമ്പദ്ഘടനയെക്കുറിച്ച് മോദിക്കു ധാരണയില്ലെന്ന് രാഹുല്‍ ഗാന്ധി മഹേന്ദ്രഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

സമ്പദ്ഘടനയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മോദി സര്‍ക്കാരിന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയെ പരിഹസിക്കുകയാണെന്നു ഹരിയാനയില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യവേ രാഹുല്‍ പറഞ്ഞു. രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണു മോദി ശ്രമിക്കുന്നത്. നോട്ട് നിരോധനവും ഗബ്ബര്‍ സിംഗ് ടാക്‌സും(ജിഎസ്ടി) ചെറുകിടഇടത്തരം വ്യവസായ സംരംഭങ്ങളെ തകര്‍ത്തു. ഇന്നു ലോകം ഇന്ത്യയെ പരിഹസിക്കുകയാണ്. ലോകത്തിനു വഴികാട്ടിയ രാജ്യമാണിത്. ഇന്ന് ഒരു ജാതി മറ്റൊരു ജാതിയുമായി പോരടിക്കുന്നു. ഒരു മതം മറ്റൊരു മതവുമായി ഏറ്റുമുട്ടുന്നു. രാജ്യത്തിന്റെ അഭിമാനവും സമ്പദ്ഘടനയും നരേന്ദ്ര മോദി നശിപ്പിച്ചു. രാഹുല്‍ ഗാന്ധി പറഞ്ഞു.രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ ഭയത്തിലാണ്. സത്യമെന്താണെന്ന് അവര്‍ എഴുതുന്നില്ല. ജോലി നഷ്ടപ്പെടുമെന്ന ഭയം മൂലമാണു സത്യം വെളിപ്പെടുത്താതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍