പ്രിയങ്കാ ഗാന്ധി നരേന്ദ്ര മോദിയെ അനുകരിക്കുന്നുവെന്ന് ബി.ജെ.പി നേതാവ്

ന്യൂഡല്‍ഹി:എ.ഐ.സി. സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയ അനുകരിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് അമിത് മാളവ്യ. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പ്രിയങ്ക ആലിംഗനം ചെയ്യുന്ന ചിത്രം അവര്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഈ ആലിംഗനത്തിന്റെ അടിസ്ഥാനത്തിലാണ് മാളവ്യയുടെ പരിഹാസം. അനുകരണം സ്വയംപുകഴ്ത്തലാണെന്ന് പറയുന്നവരാണ് കോണ്‍ഗ്രസ്. ആലിംഗനം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹഗ്‌പ്ലോമസി എന്ന് പരിഹസിച്ചിട്ടുള്ളവരാണ്. ഇപ്പോള്‍ പ്രിയങ്ക മോദിയുടെ പുസ്തകത്തില്‍ നിന്നും ഒരേട് എടുക്കുകയാണ്. ആവേശമുള്ള തങ്ങളുടെ അണികളോടും വിദേശത്തുനിന്നും തിരിച്ചെത്തുന്ന അക്ഷമനായ സഹോദരനെയും ഉപേദേശിക്കണമെന്നുമായിരുന്നു മാളവ്യയുടെ ട്വീറ്റ്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍ സിങ്, സോണിയ ഗാന്ധി എന്നിവര്‍ക്കൊപ്പം ഞായറാഴ്ചയാണ് പ്രിയങ്ക ഷെയ്ഖ് ഹസീനയെ കണ്ടത്. ഷെയ്ഖ് ഹസീനയെ കാണാന്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്നെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. വ്യക്തിപരമായ നഷ്ടങ്ങള്‍ മറികടക്കാന്‍ ഷെയ്ഖ് ഹസീന കാണിച്ച ധൈര്യവും വിശ്വസിച്ചിരുന്ന കാര്യങ്ങള്‍ സ്വന്തമാക്കാനുള്ള പ്രയത്‌നവും തനിക്കെന്നും പ്രചോദനമാണെന്ന് പ്രിയങ്ക ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍