കോളജുകളിലേക്ക് ഒറ്റ ദേശീയ പ്രവേശനപരീക്ഷ

ന്യൂഡല്‍ഹി: രാജ്യത്തെ കോളജു കളിലും യൂണിവേഴ്‌സിറ്റി കളി ലും പ്രവേശനത്തിനു പൊതുദേ ശീയ പ്രവേശന പരീക്ഷ അടുത്ത അധ്യയന വര്‍ഷം നടപ്പാക്കാന്‍ നീക്കം. തയാറായിവരുന്ന പുതി യ വിദ്യാഭ്യാസ നയ(എന്‍ഇപി) ത്തിലെ ഈ നിര്‍ദേശം നടപ്പാ ക്കാ ന്‍ ഉദ്ദേശിക്കുന്നതായി മാനവശേഷി വികസനമന്ത്രി രമേശ് പൊഖ്രിയാല്‍ പറഞ്ഞു. ആദ്യം 40 കേന്ദ്രയൂണിവേഴ്‌സിറ്റികളിലെ പ്രവേശനത്തിനാണ് ഇത് ഉപയോഗിക്കുക.എല്ലാ യൂണിവേഴ്‌സിറ്റികളി ലെയും കോളജുകളിലെയും ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി കോഴ്‌സുകള്‍ക്കും പൊതുപ്രവേശന പരീക്ഷകളിലെ സ്‌കോര്‍ അനുസരിച്ചാകും പ്രവേശനം. ഓരോ വിഷയത്തിനും പ്രത്യേക അഭിരുചി പരീക്ഷ ഉണ്ടാകും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ആണു പരീക്ഷ നടത്തുക. പുതിയ വിദ്യാഭ്യാസനയത്തെപ്പറ്റി രണ്ടു ലക്ഷത്തിലേറെ നിര്‍ദേശങ്ങള്‍ ലഭിച്ചതായി മന്ത്രി പറഞ്ഞു.നീറ്റ്, ജെഇഇ (മെയിന്‍), യുജിസി നെറ്റ് പരീക്ഷകളും ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെയും ജെഎന്‍യുവിന്റെയും പ്രവേശന പരീക്ഷകളും എന്‍ടിഎ നടത്തിയിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവര്‍ക്ക് ഒരു വര്‍ഷം പലതവണ പൊതുപ്രവേശന പരീക്ഷ എഴുതാം. ഏറ്റവും മികച്ച സ്‌കോര്‍ ഉപയോഗിച്ച് അഡ്മിഷന്‍ നേടാം. ഭാഷാശേഷി, വിഷയനൈപുണ്യം എന്നിവയ്ക്കു പുറമേ യുക്തിചിന്തയും പരീക്ഷിക്കുന്നതാകും പൊതുപരീക്ഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍