വിമാന യാത്രികരുടെ എണ്ണം കുറയുന്നു

ന്യൂഡല്‍ഹി: സമ്പദ്‌രംഗത്ത് മാന്ദ്യം പിടിമുറുക്കുന്നുവെന്ന സൂചനയുമായി ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം കുറയുന്നു. സെപ്തംബറില്‍ 11.53 ദശലക്ഷം പേരാണ് വിമാനയാത്ര നടത്തിയതെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വ്യക്തമാക്കി. ആഗസ്റ്റില്‍ 11.79 ദശലക്ഷവും ജൂലായില്‍ 11.90 ദശലക്ഷവുമായിരുന്നു യാത്രികര്‍. ഇന്ത്യയുടെ ജി.ഡി.പി നിര്‍ണയത്തിന്റെ മുഖ്യഘടകങ്ങളില്‍ ഒന്നാണ് ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം. തുടര്‍ച്ചയായ നാലാംമാസമാണ് യാത്രക്കാര്‍ കുറയുന്നത്. ഓഫ് സീസണാണെന്നതും ആഗസ്റ്റില്‍ യാത്രികരുടെ എണ്ണം കുറയാന്‍ കാരണമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍